ഇടുക്കി പാക്കേജിലൂടെ കൃഷിക്കാരുടെ വായ്പ പലിശ എഴുതിത്തള്ളണം: ജോയി വെട്ടിക്കുഴി
ഇടുക്കി പാക്കേജിലൂടെ കൃഷിക്കാരുടെ വായ്പ പലിശ എഴുതിത്തള്ളണം: ജോയി വെട്ടിക്കുഴി

ഇടുക്കി:കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ തുടരുന്ന സമയത്ത് കേരള ബാങ്ക് ജപ്തിയുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. കൃഷിക്കാര്‍ക്കെതിരെ ജപ്തി പാടില്ലെന്ന് സര്‍ക്കാര്‍ ബാങ്കിനോട് നിര്‍ദേശിക്കണം. സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ച ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി കൃഷിക്കാരുടെ വായ്പകളുടെ പലിശയെങ്കിലും എഴുതിത്തള്ളണം. ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയും നേതാക്കളും ഇക്കാര്യത്തില്‍ ഇടപെടണം. ജപ്തിയുമായി മുന്നോട്ടുപോയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
What's Your Reaction?






