സംസ്ഥാനത്തെ മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം വാത്തിക്കുടി മൂങ്ങാപ്പാറ അങ്കണവാടിക്ക്
സംസ്ഥാനത്തെ മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം വാത്തിക്കുടി മൂങ്ങാപ്പാറ അങ്കണവാടിക്ക്
ഇടുക്കി: സംസ്ഥാനത്തെ മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം നേടി വാത്തിക്കുടി മൂങ്ങാപ്പാറ അങ്കണവാടി. വനിതശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജില്‍നിന്ന് അങ്കണവാടി വര്‍ക്കര്‍ കെ എസ് ഗീത പുരസ്‌കാരം ഏറ്റുവാങ്ങി. ശിശു, സൗഹൃദ അന്തരീക്ഷത്തില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കുള്ള പ്രവര്‍ത്തനങ്ങള്‍, കൗമാര, വയോജന ക്ലബ്ബുകള്‍ എന്നിവയുടെ സംഘാടനം, ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അംഗീകരം നല്‍കിയത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോണിറ്ററിങ് കമ്മിറ്റിയും ഇവിടെയുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പോഷന്‍ അഭിയാന്‍, പ്രധാനമന്ത്രി മാതൃവന്ദന യോജന എന്നീ പദ്ധതികളും ഫലപ്രദമായി ഇവിടെ ആവിഷ്‌കരിച്ചുവരുന്നുണ്ട്. സംസ്ഥാനെത്തെ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള അംഗീകാരം മുമ്പ് കെ എസ് ഗീത നേടിയിരുന്നു. വാത്തിക്കുടി പഞ്ചായത്ത് ഭരണസമിതി നടത്തിയ അനുമോദനയോഗം പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. മൂങ്ങാപ്പാറ വാര്‍ഡ് മെമ്പര്‍ ബോബസ് അധ്യക്ഷനായി. പഞ്ചായത്തംഗം ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, മാധ്യമ പ്രവര്‍ത്തകന്‍ ആന്റണി മുനിയറ, മുരിക്കാശേരി പൊലീസ് സ്റ്റേഷന്‍ വനിതാസെല്‍ പ്രീത സി വി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?