കഞ്ഞിക്കുഴി പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതി നടപ്പിലാക്കിയ പദ്ധതികളില്‍ അന്വേഷണം വേണമെന്ന് സിപിഐഎം 

കഞ്ഞിക്കുഴി പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതി നടപ്പിലാക്കിയ പദ്ധതികളില്‍ അന്വേഷണം വേണമെന്ന് സിപിഐഎം 

Feb 7, 2026 - 10:32
 0
കഞ്ഞിക്കുഴി പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതി നടപ്പിലാക്കിയ പദ്ധതികളില്‍ അന്വേഷണം വേണമെന്ന് സിപിഐഎം 
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍ ഭരണസമിതി നടപ്പിലാക്കിയ വിവിധ പദ്ധതികളില്‍ അഴിമതി ആരോപണവുമായി സിപിഐഎം രംഗത്ത്. പഞ്ചായത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച കമ്പോസ്റ്റ് പിറ്റിന്റെ നിര്‍മാണത്തിനായി 333333 രൂപ ചെലവഴിച്ചതായി രേഖകളില്‍ കാണിക്കുന്നു. എന്നാല്‍ വെറും 25,000 രൂപയില്‍ പൂര്‍ത്തിയാക്കാവുന്ന പദ്ധതിക്കാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്. മാത്രവുമല്ല നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും കമ്പോസ്റ്റ് പിറ്റ് ഉപയോഗത്തിലാക്കാനാവശ്യമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കമ്പോസ്റ്റ് പിറ്റിലേക്ക് പ്രവേശിക്കാന്‍പോലും വഴിയില്ലാത്ത സ്ഥിതിയാണ് നിലവില്‍. പ്രദേശം മുഴുവന്‍ കാടുപടലങ്ങള്‍ പടര്‍ന്നുകിടക്കുന്നു. പദ്ധതികള്‍ ജനോപകാരത്തിനല്ല, അഴിമതിക്കായാണ് നടപ്പാക്കുന്നതെന്നും  പഞ്ചായത്ത് നടപ്പിലാക്കിയ എല്ലാ വികസന പദ്ധതികളിലും സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow