കോണ്‍ഗ്രസ് കുമളിയില്‍ കുറ്റവിചാരണ യാത്ര നടത്തി 

കോണ്‍ഗ്രസ് കുമളിയില്‍ കുറ്റവിചാരണ യാത്ര നടത്തി 

Oct 31, 2025 - 10:28
 0
കോണ്‍ഗ്രസ് കുമളിയില്‍ കുറ്റവിചാരണ യാത്ര നടത്തി 
This is the title of the web page

ഇടുക്കി: കുമളി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെ കോണ്‍ഗ്രസ്  മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര സമാപിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഒരു കുടുംബം നടത്തുന്ന കൊള്ള ഭരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിക്ക് സ്തുതിപാടുന്നവരാണ് ചുറ്റുമുള്ളതെന്നും അദ്ദേഹം ആരോപിച്ചു. പി പി റഹിം നയിച്ച യാത്ര 17ന് ചെങ്കരയില്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ സമസ്ത മേഖലകളിലും ഭരണസമിതി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ നേതാക്കള്‍ ആരോപിച്ചു. സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി പി റഹിം മറുപടി പ്രസംഗം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ബിജു ഡാനിയേല്‍ അധ്യക്ഷനായി. ഡിസിസി അംഗം സന്തോഷ് പണിക്കര്‍, ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്,  മുന്‍ പ്രസിഡന്റ് എം എം വര്‍ഗീസ്, ബ്ലോക്ക് സെക്രട്ടറി മജോ കാരിമുട്ടം, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് പുതുപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow