വണ്ടിപ്പെരിയാറിൽ കർഷക കൂട്ടായ്മ ആരംഭിച്ച നിരാഹാരം അവസാനിപ്പിച്ചു
വണ്ടിപ്പെരിയാറിൽ കർഷക കൂട്ടായ്മ ആരംഭിച്ച നിരാഹാരം അവസാനിപ്പിച്ചു

ഇടുക്കി : വണ്ടിപ്പെരിയാറിലെയും സമീപ പ്രദേശങ്ങളിലെയും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സമരത്തിൽ വനം വകുപ്പിന്റെ ഇടപെടൽ. കോട്ടയം ഡിഎഫ്ഒ യുടെ നേതൃത്വത്തിൽ സമരക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി. പ്രദേശത്ത് ശല്യമായി നടക്കുന്ന കാട്ടുപോത്തുകളെ തുരത്തുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സമരത്തിന് പിൻ തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. കാട്ടുപോത്തുകളെ തുരത്തു കയോ ഇത് സാധിക്കാത്ത പക്ഷം മയക്കുവെടി വച്ച് കൊണ്ടുപോവുകയും വനാ തീർത്തിയോടു ചേർന്നുള്ള ട്രഞ്ചുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയും മുള്ളുവേലികൾ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. പ്രദേശത്തെ കാട്ടുപോത്ത് ശല്യത്തിന് പരിഹാരമായി ആദ്യ പടിയെന്ന രീതിയിൽ വനാതിർത്തികളിൾ സന്ദർശിച്ച് ആർ ആർ ടി ടീമിനെ നിയോഗിച്ച് പരിശോധന നടത്തും. അടുത്ത ദിവസം തന്നെ കാട്ടുപോത്തുകളെ തുരത്താനുള്ള നടപടികൾ ഉണ്ടാകും. ട്രഞ്ചുകൾ പുനർ നിർമി ച്ച് സോളാർ ഫെൻസിംഗുകൾ സ്ഥാപിക്കുമെന്നും അപകടകാരിയായ കാട്ടുപോത്തിനെ തുരത്തുവാൻ സാധിക്കാത്ത പക്ഷം ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ സ്വീകരിച്ച് മയക്കു വെടി വച്ച് പ്രദേശത്തു നിന്നും നീക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് പറഞ്ഞു. തുടർന്ന് എൻ രാജേഷ്. തേക്കടി ഡിഡി പാട്ടീൽ സുയോഗ് സുഭാഷ് റാവു ഐ എഫ് എസ് തേക്കടി എ എഫ്ഡി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തൊണ്ടിയാർ വനാ തീർത്തി മേഖലകളിൽ പരിശോധന നടത്തി. ഇതോടൊപ്പം കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജൻ കൊഴുവൻമാക്കൽ, കെഎ സിദ്ദിഖ് യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷ ശാരി ബിനു ശങ്കർ ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്ലാക്കൽ. ബിജെപി ജില്ലാ ഉപാധ്യക്ഷൻ കെ കുമാർ പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് അംബിയിൽ മുരുകൻ എന്നിവരും സത്യാഗ്രഹ സമരത്തിന് പിൻതുണ അറിയിച്ച് എത്തിയിരുന്നു. വണ്ടിപ്പെരിയാർ അസംഷൻ ദേവാലയ അസി: വികാരി ഫാദർ ബെഞ്ചമിന്റെ അധ്യക്ഷതയിൽ ചേർന്ന സത്യാഗ്രഹ സമരത്തിൽ നിരാഹാരമിരുന്ന മാർട്ടിൻ കൊച്ചു പുരയ്ക്കൽ, പഞ്ചായത്തംഗം പ്രിയങ്കാ മഹേഷ് എന്നിവർക്ക് നാരങ്ങാ നീർ നൽകി നിരാഹാരസത്യാഗ്രഹം അവസാനിപ്പിച്ചു.
What's Your Reaction?






