ഇടുക്കി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം എന്‍എഫ്എസ്എ റേഷന്‍ കാര്‍ഡുകള്‍ ആയ മഞ്ഞ, പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ കടയിലെത്തി മസ്റ്ററിംഗ് നടത്തണമെന്ന് പീരുമേട് താലൂക്ക് സപ്ലൈ ഓഫീസര്‍ വി മോഹനന്‍ അറിയിച്ചു. മസ്റ്ററിങ് നടത്താത്തവര്‍ക്ക് വരും മാസങ്ങളില്‍ റേഷന്‍ ലഭിക്കാതെ വരും.