കാഞ്ചിയാര്‍, മറ്റപ്പള്ളി, തൊപ്പിപ്പാള മേഖലകളില്‍ സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു
കാഞ്ചിയാര്‍, മറ്റപ്പള്ളി, തൊപ്പിപ്പാള മേഖലകളില്‍ സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു

ഇടുക്കി: ജനവാസ മേഖലയിലേയ്ക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ കാഞ്ചിയാര്‍, മറ്റപ്പള്ളി, തൊപ്പിപ്പാള മേഖലകളില്‍ സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ 1.2 കിലോമീറ്റര്‍ ചുറ്റളവിലാണ് സോളാര്‍ വേലി സ്ഥാപിച്ചത്. ഇടുക്കി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇവിടെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവായിരുന്നു. ചില സമയങ്ങളില്‍ കൃഷിയിടത്തില്‍ കയറി കാട്ടാന വ്യാപക കൃഷി നാശവും വരുത്തിയിരുന്നു. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വനം വകുപ്പ് തുക വകയിരുത്തി സോളാര്‍ വേലി സ്ഥാപിച്ചത്. വനാതിര്‍ത്തിക്ക് സമീപത്തുകൂടിയാണ് പ്രദേശവാസികള്‍ സഞ്ചരിക്കുന്ന പ്രധാന പാത കടന്നുപോകുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കി ഭാഗങ്ങളിലും സോളാര്‍ വൈദ്യുതി വേലി സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് കാഞ്ചിയ ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
What's Your Reaction?






