വണ്ടിപ്പെരിയാര്‍ ടൗണില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
വണ്ടിപ്പെരിയാര്‍ ടൗണില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുവെന്ന് പരാതി. മേലെ ഗൂഡല്ലൂര്‍ മാര്‍ക്കറ്റ്, കക്കികവല തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിലാണ് പൊട്ടലുള്ളത്. രണ്ട് മാസക്കാലത്തിലേറെയായി കുടിവെള്ളം ഈ രീതിയില്‍ പാഴാകുന്നുണ്ട്. നാട്ടുകാരും വ്യാപാരികളും നിരവധി തവണ ജല അതോറിറ്റിയില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. ഇതിനിടയില്‍ കരാര്‍ തൊഴിലാളികള്‍ പൈപ്പ് നന്നാക്കിയെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരമായില്ല. ഇത്തരത്തില്‍ വെള്ള റോഡിലേക്ക് ഒഴുകിയെത്തുന്നത് കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി പൈപ്പ് ലൈന്‍ നന്നാക്കി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
What's Your Reaction?