സിപിഎമ്മിൽ നിന്ന് വിട്ടുപോകില്ല; ഫോട്ടോ പ്രചരിച്ചത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി: എസ് രാജേന്ദ്രൻ
സിപിഎമ്മിൽ നിന്ന് വിട്ടുപോകില്ല; ഫോട്ടോ പ്രചരിച്ചത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി: എസ് രാജേന്ദ്രൻ

ഇടുക്കി: സിപിഎമ്മിൽ നിന്ന് വിട്ടുപോകില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പ്രകാശ് ജാവദേക്കറുമായുള്ള ചിത്രം പ്രചരിച്ചത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെ ഫോട്ടോ എടുക്കുമെന്ന് പ്രതീക്ഷിച്ചതല്ല. സിപിഎമ്മിലെ നേതാക്കൾ വിളിച്ചിരുന്നു. കാര്യങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്. അവർക്ക് ബോധ്യപ്പെട്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. ബിജെപിയിലേക്ക് ഇല്ല എന്ന് പറയാനല്ല ഡൽഹിയിൽ പോയത്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ്. ജാവദേക്കറുമായി ചർച്ച ചെയ്തത് സൗഹൃദം കൊണ്ടുമാത്രമാണ്. അദ്ദേഹം ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്ന കാര്യം ശ്രദ്ധിച്ചില്ലെന്നും എസ് രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
What's Your Reaction?






