നെടുങ്കണ്ടത്ത് എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി

നെടുങ്കണ്ടത്ത് എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി

Jan 22, 2026 - 17:24
Jan 22, 2026 - 17:32
 0
നെടുങ്കണ്ടത്ത് എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
This is the title of the web page

ഇടുക്കി:  നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, കല്ലാര്‍ ഗവ. ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ എസ്പിസി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ നടത്തി. പരേഡ് കമാന്റര്‍ ജുവല്‍ മരിയ ജോജി, സെക്കന്റ് ഇന്‍ കമാന്റര്‍ എം നിരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കല്ലാര്‍ സ്‌കൂളിലെ 78 കേഡറ്റുകളും നെടുങ്കണ്ടം സ്‌കൂളിലെ 80 കേഡറ്റുകളുമാണ് പാസിങ് ഔട്ട് പരേഡില്‍ അണിനിരന്നു. കേഡറ്റുകള്‍ ദേശീയ പതാകയ്ക്ക് സല്യൂട്ട് നല്‍കിയശേഷം എഡിഎന്‍ഒ സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേഡറ്റുകള്‍ എട്ട് പ്ലറ്റൂണുകളിലായി അണിനിരന്ന് നടത്തിയ മാര്‍ച്ച് പാസ്റ്റിന് പ്ലറ്റൂണ്‍ കമാന്റര്‍മാരായ ദിയ പ്രതീപ്, എ എച്ച് ആസിഫ്, നന്ദന മനോജ്, എ സാരംഗ്നാഥ്, സാബിത് അലി, ശ്രീലക്ഷ്മി ബിജു, അഭിഷേക് സജി, അഭിരാമി റെജി എന്നിവര്‍ നേതൃത്വം നല്‍കി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്‍ സന്ദേശം നല്‍കി. പ്ലന്റൂണ്‍ കമാന്റര്‍മാര്‍, മികച്ച കേഡറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടവര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ ഡോണ്‍ അഗസ്റ്റിന്‍, ജയശ്രീ, ആര്‍ അരുണ്‍, ഹരിപ്രിയ, ദീര്‍ഘകാലം എസ്പിസി സിപിഒ ആയി സേവനം ചെയ്ത റിട്ട. ഉദ്യോഗസ്ഥ മറിയാമ്മ ആംബ്രോസ് എന്നിവരെ യോഗത്തില്‍ അനുമോധിച്ചു. നെടുങ്കണ്ടം എസ്‌ഐ ലിജോ പി മാണി, എസ്പിസി പ്രൊജക്ട് എഡിഎന്‍ഒ എസ് ആര്‍ സുരേഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിഹാബ് ഈട്ടിക്കല്‍, റൂബി ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്തംഗം സോണിയ മാര്‍ട്ടിന്‍, പഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ പിടിഎ, എസ്എംസി ഭാരവാഹികള്‍, അധ്യാപകര്‍, എസ്പിസി, പൊലീസ് ഉദ്യോഗസ്ഥര്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow