സംരംഭകത്വ ബോധവത്കരണ പരിപാടി നടന്നു
സംരംഭകത്വ ബോധവത്കരണ പരിപാടി നടന്നു
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി നടത്തി. ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിന്റെ സഹകരണത്തോടെയാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ ബോധവത്ക്കരണ പരിപാടി നടത്തിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ, ബാങ്ക് ലോൺ നടപടികൾ തുടങ്ങിയവ വിശദീകരിച്ചു. ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ സരിത ബിനു,വ്യവസായ വികസന ഓഫീസർ ജിബിൻ കെ ജോൺ, ഉപജില്ലാ വ്യവസായ ഓഫീസർ എൻ വി വിജീഷ്, എന്നിവർ പങ്കെടുത്തു.
What's Your Reaction?