കോവിൽമലയിൽ പൂച്ചപുലിയിറങ്ങി നായയെ കൊന്നു
കോവിൽമലയിൽ പൂച്ചപുലിയിറങ്ങി നായയെ കൊന്നു

കട്ടപ്പന : കോവിൽ മലയിൽ പൂച്ചപുലിയിറങ്ങി വളർത്തുനായയെ കൊന്നു തിന്നു . കോവിൽമല മറ്റത്തിൽ ഗോപിയുടെ വീട്ടിൽ വളർത്തിയിരുന്ന നായയെയാണ് കൊന്നത്. കാൽപ്പാടുകൾ പരിശോധിച്ച് പൂച്ചപുലിയാണെന്ന് വനപാലകർ സ്ഥിതീകരിച്ചിട്ടുണ്ട് . വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ആണ് പൂച്ചപുലി എത്തിയത്. വീട്ടുമുറ്റത്തും പുരയിടങ്ങളിലും നിരവധി സ്ഥലങ്ങളിൽ കാൽപ്പാടുകൾ കണ്ടെത്തി.
What's Your Reaction?






