പണിക്കൻകുടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ രക്തദാന ക്യാമ്പ് നടന്നു
പണിക്കൻകുടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ രക്തദാന ക്യാമ്പ് നടന്നു

പണിക്കൻകുടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ രക്തദാന ക്യാമ്പ് നടന്നു. എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവദ്യുതി എന്ന പദ്ധതിയുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഇടുക്കി ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, എച്ച്.ഡി.എഫ്.സി ബാങ്ക്, കേരള പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 50 രക്തദാതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പാൾ മോൻസി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ.എൻ.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു വിൽസൺ, അധ്യാപകരായ അജേഷ് കെ.റ്റി, അരുൺകുമാർ.ആർ, പി.റ്റി.എ പ്രസിഡൻ്റ് മനോജ് എൻ.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
What's Your Reaction?






