കട്ടപ്പന ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 21ന്
കട്ടപ്പന ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 21ന്

ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും 21ന് വൈകിട്ട് 6.30ന് ഹൈറേഞ്ച് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പുതിയ പ്രസിഡന്റായി ജെബിന്‍ ജോസും സെക്രട്ടറിയായി ജോസഫ് ജോണിയും ട്രഷററായി മാത്യു കെ ജോണും ചുമതലയേല്‍ക്കും. പുതിയ ഭാരവാഹികളുടെ ഇന്‍സ്റ്റലേഷന്‍ എല്‍സിഐഎഫ് ഏരിയ ലീഡര്‍ അമര്‍നാഥും പുതിയ അംഗങ്ങളുടെ ഇന്‍ഡക്ഷന്‍ ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വി എസ് ജയേഷും നിര്‍വഹിക്കും. ഡിസ്റ്റിക് സര്‍വീസ് പ്രൊജക്ടായ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഇന്‍സിനറേറ്റര്‍ മെഷീനുകള്‍ 5 സ്‌കൂളുകള്‍ക്ക് നല്‍കും. കട്ടപ്പന ലയണ്‍സ് ക്ലബ് സര്‍വീസ് പ്രൊജക്ടിന്റെ ഭാഗമായി കാഞ്ചിയാര്‍ എല്‍പി സ്‌കൂളിന് മരുന്നുകള്‍ സൂക്ഷിക്കാനും മറ്റു ഉപയോഗങ്ങള്‍ക്കുമായി ഫ്രിഡ്ജ് നല്‍കും. ഇത് കൂടാതെ 5 വീടുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കുട്ടികള്‍ക്കുള്ള പ്രോജക്ടുകള്‍, കൃത്രിമ അവയവദാനം, സൗജന്യ ഡയാലിസിസ് തുടങ്ങി ഡിസ്ട്രിക്ട് വിഭാവനം ചെയ്യുന്ന പ്രോജക്ടുകളും ഈ വര്‍ഷവും പൂര്‍ത്തിയാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സെന്‍സ് കുര്യന്‍, സെക്രട്ടറി ആന്‍ഡ് പ്രസിഡന്റ് ഇലക്ട് ജെബിന്‍ ജോസ്, ട്രഷറര്‍ കെ ശശിധരന്‍, ഡിസ്റ്റിക് പ്രിന്‍സിപ്പല്‍ അഡ്വൈ സർ എം എം ജോസഫ്, ഡിസ്റ്റിക് ഡിസ്ട്രിക്ട് സെക്രട്ടറി മിഷന്‍ 1.5 ശ്രീജിത്ത് ഉണ്ണിത്താന്‍, റീജീയന്‍ന്‍ സെക്രട്ടറി അമല്‍ മാത്യു, സെക്രട്ടറി ഇലക്ട് ജോസഫ് ജോണി, ട്രഷറര്‍ ഇലക്ട് മാത്യു കെ ജോണ്‍, ഫസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് ചാളനാട്ട് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






