കട്ടപ്പനയെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി
കട്ടപ്പനയെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി
ഇടുക്കി: കട്ടപ്പന നഗരസഭയെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി. കല്യാണത്തണ്ട്, അഞ്ചുരുളി, നരിയമ്പാറ കോളേജ് മല, മേട്ടുക്കുഴി വ്യൂ പോയിന്റ് തുടങ്ങിയ മലനിരകളാല്‍ ചുറ്റപ്പെട്ട കട്ടപ്പന ടൂറിസം ഹബ്ബായി മാറിയാല്‍ നിരവധി വികസനം മേഖലയില്‍ ഉണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാഗമണ്‍, കുട്ടിക്കാനം, തേക്കടി, രാമക്കല്‍മേട് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഒട്ടേറെ സന്ദര്‍ശകര്‍ എത്തുന്നതിനാല്‍ നഗരസഭയുടെയും പഞ്ചായത്തുകളുടെയും വരുമാനം വര്‍ധിച്ചതായും ഇവര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, യൂത്ത് വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോമോന്‍ ജോസ്, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബൈജു എബ്രാഹാം, യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍, പിആര്‍ഒ അനില്‍ പുനര്‍ജനി എന്നിവരടങ്ങിയ സംഘമാണ് ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, സെക്രട്ടറി അജി കെ തോമസ്, സൂപ്രണ്ട് ശ്യം എസ് എസ് എന്നിവര്‍ക്ക് നിവേദനം നല്‍കിയത്.
What's Your Reaction?