എൽഡിഎഫ് ഹർത്താൽ തുടങ്ങി: വാഹനങ്ങൾ തടഞ്ഞ് പ്രവർത്തകർ
എൽഡിഎഫ് ഹർത്താൽ തുടങ്ങി: വാഹനങ്ങൾ തടഞ്ഞ് പ്രവർത്തകർ

ഇടുക്കി: ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണർ ജില്ലയിൽ എത്തുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താൽ തുടങ്ങി. പ്രധാന കേന്ദ്രങ്ങളിൽ എൽഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടയുന്നുണ്ട്. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. നിരത്തുകളിൽ വാഹനങ്ങളും അധികമോടുന്നില്ല.
കട്ടപ്പന സെൻട്രൽ ജങ്ഷനിൽ സമരാനുകൂലികൾ വാഹനം തടയുന്നുണ്ടെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളില്ല. സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും സർവീസ് നടത്തുന്നില്ലെങ്കിലും കെഎസ്ആർടിസി ഹ്രസ്വ-ദീർഘ ദൂര ബസുകൾ ഓടുന്നുണ്ട്.സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ദേശസാത്കൃത ബാങ്കുകൾ പ്രവർത്തിക്കുന്നില്ല.
What's Your Reaction?






