കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിൽ ടെക്ക് ഫെസ്റ്റ് തുടങ്ങി
കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിൽ ടെക്ക് ഫെസ്റ്റ് തുടങ്ങി
ഇടുക്കി: കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ ടെക്ക് ഫെസ്റ്റ് തുടങ്ങി. പെരുവന്താനം എസ്എച്ച്ഒ തൃദീപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ സതീഷ് വര്‍ഗീസ് അധ്യക്ഷനായി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആശിഷ് മോഹന്‍കുമാര്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ബാബു എന്നിവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ എന്‍എസ്എസും ആരോഗ്യ വകുപ്പും ചേര്‍ന്നൊരുക്കുന്ന ബോധവല്‍ക്കരണ പരിപാടി, എന്‍സിസി, ബിഎസ്എന്‍എല്‍ എന്നിവയുടെ സ്റ്റാളുകള്‍, അജു എഡ്യു ടെക്കിന്റെ എഐ ഫണ്‍ സോണ്‍, കോളേജ് എന്‍എസ്എസ് യൂണിറ്റ് ഒരുക്കിയ ഇക്കോ ഫ്രണ്ട്ലി എകസിബിഷന്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ബിസിനസ് മോഡലുകളുടെ പ്രദർശനം, ക്വിസ്, പേപ്പർ അവതരണം, സ്റ്റാളുകൾ, മത്സരങ്ങൾ തുടങ്ങി വിപുലമായ പരിപാടിയിൽ വിവിധ കോളേജുകളെയും സ്കൂളുകളിലെയും വിദ്യാർഥികൾ പങ്കെടുക്കും.
What's Your Reaction?