പ്രളയത്തില്‍ തകര്‍ന്ന ബഥേല്‍ കുരിശുപടി പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല 

പ്രളയത്തില്‍ തകര്‍ന്ന ബഥേല്‍ കുരിശുപടി പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല 

Mar 19, 2026 - 15:32
 0
പ്രളയത്തില്‍ തകര്‍ന്ന ബഥേല്‍ കുരിശുപടി പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല 
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല, ഇടുക്കി നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബഥേല്‍ കുരിശുപടി പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. 2018ലെ മഹാപ്രളയത്തില്‍ ഭാഗീകമായി തകര്‍ന്ന പാലം 2019ലെ പെരുമഴ കാലത്ത് പൂര്‍ണമായി തകര്‍ന്നു. പിന്നീട് നാട്ടുകാര്‍ ഒരുക്കിയ താല്‍ക്കാലിക നടപ്പാലത്തിലൂടെയായിരുന്നു പ്രദേശവാസികള്‍ സഞ്ചരിച്ചിരുന്നത്. ഇതും കഴിഞ്ഞ മഴകാലത്ത് തകര്‍ന്നു. നിലവില്‍ നടപ്പാലം പോലുമില്ലാത്തതിനാല്‍ സ്‌കൂള്‍ വാഹനങ്ങളടക്കം അഞ്ച് കിലോമീറ്ററിലേറെ ചുറ്റിയാണ് സഞ്ചരിക്കുന്നത്. അടിയന്തരമായി പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow