ഡാമുകളില്‍ ബഫര്‍ സോണ്‍ തീരുമാനം പിന്‍വലിക്കണം: കോണ്‍ഗ്രസ് ഇരട്ടയാറില്‍ പന്തംകൊളുത്തി പ്രകടനം നടത്തി 

  ഡാമുകളില്‍ ബഫര്‍ സോണ്‍ തീരുമാനം പിന്‍വലിക്കണം: കോണ്‍ഗ്രസ് ഇരട്ടയാറില്‍ പന്തംകൊളുത്തി പ്രകടനം നടത്തി 

Apr 11, 2025 - 11:43
 0
  ഡാമുകളില്‍ ബഫര്‍ സോണ്‍ തീരുമാനം പിന്‍വലിക്കണം: കോണ്‍ഗ്രസ് ഇരട്ടയാറില്‍ പന്തംകൊളുത്തി പ്രകടനം നടത്തി 
This is the title of the web page

ഇടുക്കി: ഡാമുകളില്‍ ബഫര്‍ സോണ്‍ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി പന്തംകുളത്തി പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി ബിജോ മാണി ഉദ്ഘാടനം ചെയ്തു. ഇരട്ടയാറില്‍ കെഎസ്ഇബിക്ക് ആവശ്യമുള്ള സ്ഥലം ജണ്ട കെട്ടി തിരിച്ചിട്ടുണ്ട്. ജണ്ടക്ക് പുറത്തുള്ള സ്ഥലം ആവശ്യമില്ലെന്നും ഇവിടെ പട്ടയം നല്‍കുന്നതില്‍ തടസമില്ലെന്നും 2004ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നാണ് പത്ത് ചെയിന്‍ മേഖലയില്‍ പട്ടയം നല്‍കിയത്.
ബഫര്‍ സോണ്‍ ഉത്തരവില്‍ വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളും ഉള്‍പ്പെട്ടാല്‍ പ്രാദേശങ്ങളിലെ ഹനിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. ഉത്തരവ് നടപ്പായാല്‍ ഇരട്ടയാര്‍ ടൗണ്‍ പൂര്‍ണമായും ബഫര്‍ സോണിന്റെ പരിധിയിലാകും. ഡാമിന്റെ പരമാവധി ജലനിരപ്പിനുള്ളില്‍ പഞ്ചായത്തിലെ 7 വാര്‍ഡുകള്‍ ഉള്‍പ്പെടും. ഭാവിയില്‍ ഇവിടെ നിര്‍മാണം നടത്താന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടാകും. ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പന്തംകുളത്തി പ്രകടനം ടൗണ്‍ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടിയിലേയ്ക്ക് കടക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, പഞ്ചായത്തംഗം ജോസുകുട്ടി അരീപ്പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, വിനോദ് നെല്ലിക്കല്‍, അജയ് കളത്തൂക്കുന്നേല്‍, ജോയി ഒഴുകയില്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow