വനിതകള്‍ക്ക് സുരക്ഷിത ഇടം: പള്ളിവാസലില്‍ ഷീ ലോഡ്ജ് പൂര്‍ത്തിയായി
വനിതകള്‍ക്ക് സുരക്ഷിത ഇടം: പള്ളിവാസലില്‍ ഷീ ലോഡ്ജ് പൂര്‍ത്തിയായി

ഇടുക്കി: ജില്ലയിലെത്തുന്ന വനിതായാത്രികര്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാന്‍ പള്ളിവാസല്‍ രണ്ടാം മൈലില്‍ ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജ് സജ്ജം. ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. 7 ബെഡ്‌റൂം, 16 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററി, റെസ്റ്റോറന്റ്, അടുക്കള തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. സഞ്ചാരികള്‍ക്ക് ഇഷ്ടാനുസരണം വിഭവങ്ങളും തയാറാക്കിനല്‍കും. റിസോര്‍ട്ടുകളിലേതിന് സമാനമായ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. ഇടുക്കി ഡാമിന്റെ വിദൂരക്കാഴ്ചയും മലനിരകളും മഞ്ഞുപുതച്ച തേയിലത്തോട്ടങ്ങളുടെ മനോഹാരിതയുമൊക്കെ ലോഡ്ജില്‍നിന്ന് ആസ്വദിക്കാം.
2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പള്ളിവാസല്‍ പഞ്ചായത്ത് നിര്‍മിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്യും. എറണാകുളത്തുനിന്ന് അടിമാലി- കല്ലാര്‍ വഴിയും രാജാക്കാട് ഭാഗത്തുനിന്ന് കുഞ്ചിത്തണ്ണി- ചിത്തിരപുരം വഴിയും കട്ടപ്പനയില്‍നിന്ന് വെള്ളത്തൂവല്‍- ആനച്ചാല്‍ വഴിയും ലോഡ്ജില്‍ എത്താം.
What's Your Reaction?






