ലഹരിവിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ യാത്രയ്ക്ക് കട്ടപ്പന പൊലീസ് സ്വീകരണം നല്‍കി

ലഹരിവിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ യാത്രയ്ക്ക് കട്ടപ്പന പൊലീസ് സ്വീകരണം നല്‍കി

Jun 27, 2025 - 17:51
 0
ലഹരിവിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ യാത്രയ്ക്ക് കട്ടപ്പന പൊലീസ് സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: റിട്ട. എസ് ഐ ഷാജഹാന്‍ നടത്തുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ യാത്രയ്ക്ക് കട്ടപ്പന പൊലീസ് സ്വീകരണം നല്‍കി. കട്ടപ്പന സിഐ റ്റി സി മുരുകന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 14 ജില്ലകളിലുടെ സഞ്ചരിച്ച് യാത്ര കൊല്ലത്ത് സമാപിക്കും. കഴിഞ്ഞ മെയ് 31 നാണ് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് അദ്ദേഹം വിരമിച്ചത്. സൈക്കിള്‍ യാത്ര ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് ഉദ്ഘാടനം ചെയ്തത്. സകൂള്‍ പ്രോട്ടഷന്‍ ഗ്രൂപ്പ് നോഡല്‍ ഓഫീസറായി ദീര്‍ഘകാലം ജോലി ചെയ്ത ഷാജഹാന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. അന്ന് മുതല്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നതില്‍ ഷാജഹാന്‍ ശ്രദ്ധ പുലര്‍ത്തി. സബ് ഇന്‍സ്‌പെക്ടര്‍ എബി ജോര്‍ജ്്, കേരളാ പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ എസ്, മനോജ് കുമാര്‍, സിബി തോമസ്, എഎസ്‌ഐ വിനോദ് കുമാര്‍ പി ജി, ദിനൂപ് ഡൊമിനിക്ക്, അഖിലേഷ് സിയാദ്, മഞ്ചു സി വി, സുനീഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow