ശക്തമായ കാറ്റില്‍ കട്ടപ്പന പുഞ്ചിരിക്കവലയില്‍ വീടിനുമുകളിലേക്ക് മരം കടപുഴകി വീണു
ശക്തമായ കാറ്റില്‍ കട്ടപ്പന പുഞ്ചിരിക്കവലയില്‍ വീടിനുമുകളിലേക്ക് മരം കടപുഴകി വീണു
ഇടുക്കി: കട്ടപ്പന പുഞ്ചിരിക്കവലയില്‍ ശക്തമായ കാറ്റില്‍ വീടിനുമുകളിലേക്ക് മരം കടപുഴകി വീണു. മാരിപ്പറമ്പില്‍ ലില്ലിക്കുട്ടിയുടെ വീടിനുസമീപത്തെ മാവ് രാവിലെ 5 ഓടെയാണ് കടപുഴകി വീണത്. കാര്‍ ഷെഡ് പൂര്‍ണമായി തകരുകയും വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. സമീപത്തുകൂടി കടന്ന് പോകുന്ന വൈദ്യുതി ലൈനില്‍ മരം വീഴാതിരുന്നത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. നഗരസഭാ കൗണ്‍സിലര്‍ ലിസി ജോണിയുടെ നേതൃത്വത്തില്‍ സമീപവാസികള്‍ മരം വെട്ടിമാറ്റി. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റില്‍ പ്രദേശത്ത് നിരവധി മരങ്ങളാണ് വീണ് അപകടമുണ്ടായിരിക്കുന്നത്.
What's Your Reaction?