മൂന്നാറിലെ ഭക്ഷണശാലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്
മൂന്നാറിലെ ഭക്ഷണശാലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്

ഇടുക്കി: മധ്യവേനല്‍ അവധിക്കാലത്ത് മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ്. ടൗണില്‍ ഉള്‍പ്പെടെ ചെറുകിട, വഴിയോര ഭക്ഷണശാലകളിലും ഹോട്ടലുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കടകളില്‍ പരിശോധന ശക്തമാക്കാനാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുള്ളത്. ഹോട്ടലുകളിലെ ശുചിത്വവും ഭക്ഷണത്തിന്റെ നിലവാരവും സംബന്ധിച്ച് പരാതികളും ലഭിച്ചിട്ടുണ്ട്. കടകളുടെ പരിസര ശുചിത്വവും ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നതിന്റെയും പാചകം ചെയ്യുന്നതിന്റെയും സുരക്ഷിതത്വവും ഉറപ്പാക്കും. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഹോട്ടലുകളും വഴിയോര ഭക്ഷണവില്‍പ്പന ശാലകളും പ്രവര്‍ത്തിക്കുന്നില്ലെന്നും തൊഴിലാളികളുടെ ശുചിത്വവും ഉറപ്പുവരുത്തും.
What's Your Reaction?






