എഐഎസ്എഫ്-എഐവൈഎഫ് രാപ്പകല്‍ സമരം 24നും 25നും കട്ടപ്പനയില്‍

എഐഎസ്എഫ്-എഐവൈഎഫ് രാപ്പകല്‍ സമരം 24നും 25നും കട്ടപ്പനയില്‍

Oct 22, 2026 - 16:48
 0
എഐഎസ്എഫ്-എഐവൈഎഫ് രാപ്പകല്‍ സമരം 24നും 25നും കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിനുമെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും എഐഎസ്എഫും എഐവൈഎഫും 24, 25 തീയതികളില്‍ കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ രാപ്പകല്‍ സമരം നടത്തും. 24ന് വൈകിട്ട് 4ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംപിയുമായ ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി ആര്‍ ശശി, എഐവൈഎഫ് ജില്ലാ സെക്രട്ടറി ആനന്ദ് വിളയില്‍, ജില്ലാ പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, സംസ്ഥാന കൗണ്‍സില്‍ അംഗം സനീഷ് മോഹന്‍, മണ്ഡലം സെക്രട്ടറി ഷാന്‍ വി ടി, മണ്ഡലം പ്രസിഡന്റ് എ എസ് സെന്തില്‍കുമാര്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഡ്വ. സുനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ഡെല്‍വിന്‍ അഗസ്റ്റിന്‍, ആല്‍വിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി സിപിഐയുടെയും വിവിധ പോഷക സംഘടനകളുടെയും പ്രകടനവും നടക്കും. കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 25ന് രാവിലെ എട്ടിന് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി എസ് അജേഷ്, ആനന്ദ് വിളയില്‍, ഷാന്‍ വി ടി, സനീഷ് മോഹന്‍, എ എസ് സെന്തില്‍കുമാര്‍, ആല്‍വിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow