പാറത്തോട് സഹകരണ ബാങ്ക് ഏലം കര്‍ഷകര്‍ക്കായി കാര്‍ഷിക സെമിനാര്‍ നടത്തി 

പാറത്തോട് സഹകരണ ബാങ്ക് ഏലം കര്‍ഷകര്‍ക്കായി കാര്‍ഷിക സെമിനാര്‍ നടത്തി 

Oct 22, 2026 - 15:39
 0
പാറത്തോട് സഹകരണ ബാങ്ക് ഏലം കര്‍ഷകര്‍ക്കായി കാര്‍ഷിക സെമിനാര്‍ നടത്തി 
This is the title of the web page

ഇടുക്കി: പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഏലം കര്‍ഷകര്‍ക്കായി കാര്‍ഷിക സെമിനാര്‍ നടത്തി. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായും ലാഭകരമായും അമിത മരുന്ന് പ്രയോഗമില്ലാതെ എങ്ങനെ കൃഷി നടത്താമെന്നത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് ക്ലാസ് നല്‍കി. ഏലം ആധുനിക കൃഷി രീതികള്‍, പരിചരണവും വളപ്രയോഗവും എന്ന വിഷയം ആസ്പദമാക്കി ഏലം ഗവേഷണ കേന്ദ്രത്തിലെ  സയന്റിസ്റ്റുകളായ ഡോ. കെ എ സാജു, ഡോ. മനോജ് ഉമ്മന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷൈജോ ഇരുമല, കര്‍ഷക പ്രതിനിധി എന്‍ വി ബേബി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി പി മല്‍ക്ക, പി എന്‍ ശശി, വി വി ജോസഫ്, എം ആര്‍ രഞ്ജിത്ത്, കെ എന്‍ വിജയന്‍, മുരളി കുന്നേല്‍, ജോര്‍ജ് ജോസഫ്, കൃഷി ഓഫീസര്‍ കെ ഡി ബിജു, ബാങ്ക് സെക്രട്ടറി ടി സി രാജശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow