ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 14ന് പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍
ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 14ന് പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍
ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജും വണ്ടന്‍മേട് കിസാന്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്ന് ലഹരിവിരുദ്ധ ജനകീയ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഇന്റര്‍-കോളേജിയേറ്റ് 5'സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 14ന് ഉച്ചയ്ക്ക് 1.30ന് പുളിയന്‍മല ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. ലഹരി ഉപയോഗം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും സമൂഹത്തെയും ഒടുവില്‍ ഒരു തലമുറയെയും തകര്‍ക്കുന്ന മഹാവിപത്താണെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. എംഎല്‍എമാരായ റോയി കെ പൗലോസ്, അഡ്വ. സേനാപതി വേണു, കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, നഗരസഭാ കൗണ്‍സിലര്‍ വി ആര്‍ സജി എന്നിവര്‍ പങ്കെടുക്കും. ജില്ലാ പൊലീസ് മേധാവി ഡോ. എ നസീം, ഡിവൈഎസ്പി വി ടി ഷാജന്‍, എസ്എച്ചഒ എസ് സന്തോഷ് എന്നിവര്‍ പങ്കെടുക്കും. പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജ്കുട്ടി, ഡയറക്ടര്‍ റവ. ഡോ. ലിജോ കൊച്ചുവീട്ടില്‍ സിഎംഐ, വണ്ടന്‍മേട് കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് മോന്‍സി ബേബി ഒറ്റപ്ലാക്കല്‍, ഫുട്‌ബോള്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഗോകുല്‍നാഥ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മൊബിന്‍ എബ്രാഹം, ഐക്യുഎസി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?