തങ്കമണിയില്‍ യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു
തങ്കമണിയില്‍ യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു
ഇടുക്കി: തങ്കമണിയില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു. തങ്കമണി തമ്പുരാന്‍കുന്ന് ചെമ്പകത്തിനാംകുഴിയില്‍ റോയിയുടെ മകന്‍ അബിന്‍ (20) ആണ് മരിച്ചത്. കൃഷിയിടത്തിലെ ചെക്ക് ഡാമില്‍ ശനിയാഴ്ച രാത്രി 7 ഓടെയായിരുന്നു അപകടം. സുഹൃത്തിനോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ബംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിയാണ് അബിന്‍. മൃതദേഹം തങ്കമണി സഹകരണ ആശുപത്രിയില്‍ എത്തിച്ചശേഷം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തങ്കമണി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംസ്‌കാരം തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ബിന്ദുവാണ് മാതാവ്. സഹോദരി: ആഞ്ജല.
What's Your Reaction?