കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മാണം: പഴയമൂന്നാറില്‍ വിള്ളല്‍ രൂപപ്പെട്ടു
കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മാണം: പഴയമൂന്നാറില്‍ വിള്ളല്‍ രൂപപ്പെട്ടു
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന പഴയമൂന്നാര്‍ സിഎസ്‌ഐ പള്ളിക്കുസമീപം വിള്ളല്‍ രൂപപ്പെട്ടു. പള്ളിയിലെ വൈദികന്‍ താമസിക്കുന്ന വിടും അപകടഭീഷണിയിലാണ്. ദേവികുളം സബ് കലക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടസാധ്യത സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സ്ഥലത്ത് ജാഗ്രത തുടരുകയാണ്.
What's Your Reaction?