അടിമാലി മണ്ണിടിച്ചില്‍: ദുരിതബാധിതരുടെ സമരം പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് മാറ്റി
അടിമാലി മണ്ണിടിച്ചില്‍: ദുരിതബാധിതരുടെ സമരം പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് മാറ്റി
ഇടുക്കി: അടിമാലി ലക്ഷംവീടിനുസമീപം വീടും സ്ഥലവും നഷ്ടപ്പെട്ട 17 കുടുംബങ്ങള്‍ നടത്തിവന്നിരുന്ന സമരം അടിമാലി പഞ്ചായത്ത് ഓഫീസിനുമുമ്പിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ കലക്ടറുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് സമരം മാറ്റിയത്. തങ്ങള്‍ ആവശ്യപ്പെട്ട ആനുകൂല്യങ്ങള്‍ കിട്ടാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും സമരം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ തുടരുമെന്നും സമര അനുകൂലികള്‍ അറിയിച്ചു. നിലവില്‍ ദുരന്തം സംഭവിച്ച സ്ഥലം വാസിയോഗ്യമല്ലെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാധിക്കപ്പെട്ട എല്ലാവര്‍ക്കും വീടും സ്ഥലവും അനുവദിക്കുന്നതിലേക്കായി ജില്ലാ ഭരണകൂടം സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. വീട് പൂര്‍ണമായും നഷ്ടപ്പെട്ട 9 പേര്‍ക്ക് ഉടന്‍തന്നെ പ്രഖ്യാപിച്ചിട്ടുള്ള സഹായം നല്‍കുകയും മറ്റുകുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കുന്നതിനുള്ള നടപടികളുമായി മുമ്പോട്ടു പോകുമെന്ന് ദേവികുളം സബ് കലക്ടര്‍ അറിയിച്ചു.
What's Your Reaction?