കാര്‍ഷിക മേഖലക്കൊപ്പം സംരംഭക മേഖലക്കും ഊന്നല്‍ നല്‍കണം: മന്ത്രി റോഷി അഗസ്റ്റിന്‍

കാര്‍ഷിക മേഖലക്കൊപ്പം സംരംഭക മേഖലക്കും ഊന്നല്‍ നല്‍കണം: മന്ത്രി റോഷി അഗസ്റ്റിന്‍

Jan 10, 2025 - 22:14
 0
കാര്‍ഷിക മേഖലക്കൊപ്പം സംരംഭക മേഖലക്കും ഊന്നല്‍ നല്‍കണം: മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ഇടുക്കി: സംരഭക സഭ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലക്കൊപ്പം സംരംഭക മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. സംരംഭക മേഖലയെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകേണ്ടത്. ഇന്നത്തെ സാഹചര്യങ്ങള്‍ എടുത്തുപരിശോധിച്ചാല്‍ സംരംഭക മേഖലക്ക് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022 -23 സാമ്പത്തിക വര്‍ഷമാണ് സംരംഭക വര്‍ഷമായി വ്യാവസായിക വാണിജ്യ വകുപ്പ് ആചരിച്ചത്. വിജയകരമായ നടത്തിപ്പിനുശേഷം തുടര്‍ സാമ്പത്തിക വര്‍ഷങ്ങളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നു. ഇപ്രകാരം കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി 250 പരം സംരംഭങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം പകരുന്നതിനുവേണ്ടി സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും രൂപീകരിച്ച പുതിയ സംരംഭങ്ങളുടെയും അതിനുമുമ്പ് മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സംരംഭങ്ങളുടെയും വിവിധ വകുപ്പ് പ്രതിനിധികളുടെയും കൂട്ടായ്മയാണ് സംരംഭസഭ എന്ന പേരില്‍ നടത്തിയത്. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍മാരായ തങ്കച്ചന്‍ പുരയിടം, സുധര്‍മ മോഹനന്‍, ഷിജി തങ്കച്ചന്‍, ലീലാമ്മ ബേബി, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ജില്ല വ്യാവസായിക കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മികച്ച സംരംഭകരെ ആദരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow