സംസ്ഥാന സ്‌കൂള്‍ കലോത്സവം: കേരള നടനത്തില്‍ എ ഗ്രേഡ് നേടി കല്യാണി ബിലേഷ്
സംസ്ഥാന സ്‌കൂള്‍ കലോത്സവം: കേരള നടനത്തില്‍ എ ഗ്രേഡ് നേടി കല്യാണി ബിലേഷ്

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കേരള നടനത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി കട്ടപ്പന വാകവേലില്‍ കല്യാണി ബിലേഷ്. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കല്യാണി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കല്യാണി മികച്ച നേട്ടം കൈവരിക്കുന്നത്. ഇരിഞ്ഞാലക്കുട എ ജി സന്തോഷാണ് ഗുരു. കേരള നടനത്തിനുപുറമേ മോഹിനിയാട്ടത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട് കല്യാണി. സഹോദരി ഗൗരിയാണ് മോഹിനിയാട്ടത്തിലെ ഗുരു. ചെറുപ്രായം മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് രംഗത്ത് പരിശീലനം നടത്തുന്ന കല്യാണി ജില്ലാതലങ്ങളിലും സംസ്ഥാന തലങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിട്ടുണ്ട്. വാകവേലില്‍ ബിലേഷ് ആണ് പിതാവ്. മാതാവ്: മിനി ബിലേഷ്. പുതിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള അടുത്ത ചുവട് വയ്പ്പിലാണ് ഈ കലാകാരി.
What's Your Reaction?






