എസ്എന്‍ഡിപി യോഗം കറുപ്പുപാലം ശാഖ ലഹരി വിരുദ്ധ ബഹുജന റാലി നടത്തി
എസ്എന്‍ഡിപി യോഗം കറുപ്പുപാലം ശാഖ ലഹരി വിരുദ്ധ ബഹുജന റാലി നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം വണ്ടിപ്പെരിയാര്‍ കറുപ്പുപാലം ശാഖ ലഹരി വിരുദ്ധ ബഹുജന റാലിയും പൊതുസമ്മേളനവും നടത്തി. പീരുമേട് യൂണിയന്‍ പ്രസിഡന്റ് സി എ ഗോപി വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ മദ്യം, മയക്കുമരുന്ന്, രാസവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം കൂടിവരികയാണ്. ഇതുമൂലം പല കുടുംബങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം പൊതുസമൂഹത്തെക്കൂടി ലഹരി മുക്തമാക്കുന്നതിനുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. കറുപ്പുപാലം ശാഖാ പ്രസിഡന്റ് ഗിരീഷ് അധ്യക്ഷന്‍നായി. സെക്രട്ടറി വിഷ്ണു ആനന്ദ്, പീരുമേട് യൂണിയന്‍ സെക്രട്ടറി കെ പി ബിനു, വിവിധ സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കന്മാരായ എം കെ മുഫ്തീന്‍ മൗലവി, സെല്‍വം ഡി, എസ് ശ്രീകുമാര്‍, ടിസി ഗോപാലകൃഷ്ണന്‍, ജി വിജയാനന്ദ് , ഉമ്മര്‍ തേക്കിന്‍ക്കാട്ടില്‍, പി എന്‍ അബ്ദുള്‍ അസീസ്, ആര്‍ ബിനുക്കുട്ടന്‍, വനിതാ സംഘം സെക്രട്ടറി രമ്യ വികാസ് തുടങ്ങിയവര്‍ അറിയിച്ചു സംസാരിച്ചു. ശാഖ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വനിതാ സംഘം ഭാരവാഹികള്‍, യൂത്ത് മൂവമെന്റ് ഭാവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






