പട്ടയ അവകാശ സംരക്ഷണ സമിതി റോഷി അഗസ്റ്റിന് സ്വീകരണം നല്‍കി
പട്ടയ അവകാശ സംരക്ഷണ സമിതി റോഷി അഗസ്റ്റിന് സ്വീകരണം നല്‍കി
ഇടുക്കി: ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ പട്ടയം അനുവദിച്ചതില്‍ പട്ടയ അവകാശ സംരക്ഷണ സമിതി തോപ്രാംകുടിയില്‍ മന്ത്രി റോഷി അഗസ്റ്റിന് സ്വീകരണം നല്‍കി.
ഇതോടെ വാത്തിക്കുടി പഞ്ചായത്തിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കും. കര്‍ഷകര്‍ വര്‍ഷങ്ങളായി നടത്തിവന്ന സമരങ്ങളുടെ ഫലമായാണ് ഈ തീരുമാനമുണ്ടായത്. ഭൂപതിവ് ഓഫീസ് ധര്‍ണ, കലക്ട്രേറ്റ് മാര്‍ച്ച്, വോട്ടു ബഹിഷ്‌കരണം തുടങ്ങിയ വിവിധ സമരമാര്‍ഗങ്ങള്‍ കര്‍ഷകര്‍ നടത്തിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോപ്രാംകുടി പട്ടയ അവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നടത്തിയ വോട്ടുബഹിഷ്‌കരണം കര്‍ഷകര്‍ക്ക് ഗുണകരമായി. പതിനാറാംകണ്ടത്തു ിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുരിക്കാശേരി പടമുഖം വഴി തോപ്രാംകുടിയിലേയ്ക്ക് ആനയിച്ചു. തോപ്രാംകുടിയില്‍ പട്ടയ അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ ജയിംസ് പരമലയുടെ ഭവനാങ്കണത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റ്യനെ തോപ്രാംകുടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് തെക്കേല്‍ പൊന്നാട അണിയിച്ചും കര്‍ഷകര്‍ പൂക്കള്‍ നല്‍കിയും സ്വീകരിച്ചു. യോഗത്തില്‍ ജയിംസ് പരമല അധ്യക്ഷനായി. ഷാജു മണ്ണകത്ത്, മനോജ് ഐമുറി, ജോയി അമ്പലം, ജോണ്‍സണ്‍ നിരപ്പേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?