ചെമ്മണ്ണാറില്‍ യുവാവ് സഹോദരനെയും സഹോദര ഭാര്യയേയും കുത്തിപ്പരിക്കേല്‍പ്പിച്ചു
ചെമ്മണ്ണാറില്‍ യുവാവ് സഹോദരനെയും സഹോദര ഭാര്യയേയും കുത്തിപ്പരിക്കേല്‍പ്പിച്ചു

ഇടുക്കി: കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് മൂത്തസഹോദരനെയും സഹോദരഭാര്യയേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചെമ്മണ്ണാര്‍ വലിയപറമ്പില്‍ സണ്ണി, ഭാര്യ സിനി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സണ്ണിയുടെ നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. സണ്ണിയുടെ സഹോദരന്‍ സേനാപതി വട്ടപ്പാറ സ്വദേശി ബിനോയിയാണ് അക്രമം നടത്തിയത്. സ്വത്ത് വീതംവയ്ക്കുന്നതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






