എന്‍ആര്‍സിറ്റി എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
എന്‍ആര്‍സിറ്റി എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: എന്‍ആര്‍സിറ്റി എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും കലാ സന്ധ്യയും സംഘടിപ്പിച്ചു. വാര്‍ഷിക സമ്മേളനം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാറും യാത്രയയപ്പ് സമ്മേളനം രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രനും കലാസന്ധ്യ പ്രശസ്ത സിനിമാ താരം ടിനി ടോമും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജി ശങ്കര്‍കുമാര്‍ ഫോട്ടോ അനാശ്ചാദനം നിര്‍വഹിച്ചു. സമഗ്രമായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ സഥാപനങ്ങളില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത് അത്തരത്തിലുള്ള പ്രതീക്ഷകള്‍ 100 ശതമാനവും നിറവേറ്റുവാന്‍ ഈ സ്‌കൂളിന് കഴിഞ്ഞവെന്ന് എം ബി ശ്രീകുമാര്‍ പറഞ്ഞു. അധ്യാപക ജോലിയില്‍നിന്ന് വിരമിക്കുന്ന മാഗി എം. ജോര്‍ജ്, എന്‍ സുധ, കെ സിനി, ഡി. സന്ധ്യ, വി.ശ്രീലേഖ, സിറ്റി സതീശന്‍ എന്നിവരെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ കെ പി ജയിന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി കെ എസ് ലതീഷ്‌കുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ പ്രിന്‍സിപ്പല്‍ ഗുരുശ്രേഷ്ഠ വി ബെ ബാബു സന്ദേശം നല്‍കി.
What's Your Reaction?