കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി
കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി

ഇടുക്കി: കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം നടന്നു. ഫെഡറേഷന്‍ പ്രസിഡന്റ് സ്റ്റെനി പോത്തന്‍ അധ്യക്ഷനായി. സിഎച്ച്ആര്‍ കേസിന്റെ നടത്തിപ്പിലുണ്ടായ അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏലം മേഖല പ്രതിസന്ധിയിലൂടെ കടന്നുപോയ സാഹചര്യത്തിലാണ് ഏലം മേഖലയിലെ സംഘടനകളും കൃഷിക്കാരും ചേര്‍ന്ന് 2023-ല്‍ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ രൂപീകരിച്ചത്. വൈസ് പ്രസിഡന്റ് വി ജെ ജോസഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി പി ആര്‍ സന്തോഷ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജീവാനന്തന്‍ വരവ് ചിലവ് കണക്കുകളും, ബജറ്റും അവതരിപ്പിച്ചു. നടപ്പ് വര്‍ഷത്തിലേക്ക് 1.25 കോടി രൂപ വരവും 65 ലക്ഷം രൂപ നീക്കിയിരുപ്പും ഉള്ള ബജറ്റ് യോഗം പാസാക്കി. സിഎച്ച്ആര്‍ കേസ് തുടര്‍ന്നും ശക്തമായി നടത്തുന്നതിനും കുത്തക പാട്ട ഭൂമിക്ക് പട്ടയത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ആര്‍. മണിക്കുട്ടന്‍, മൈക്കിള്‍ ജോര്‍ജ് കള്ളിവേലി, ആന്റണി ആലഞ്ചേരി, ഡിപിന്‍ പൊന്നപ്പന്‍, ജോസ് വട്ടകുഴി, സണ്ണി മാത്യു വെട്ടൂണിക്കല്‍, പി ആര്‍ സലീം, പി സി ചാക്കോ തകിടിപ്പുറം, റോയ് വടക്കേല്‍. ജോര്‍ജ് പി ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






