യുഡിഎഫ് പാമ്പാടുംപാറ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
യുഡിഎഫ് പാമ്പാടുംപാറ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: യുഡിഎഫ് പാമ്പാടുംപാറ മണ്ഡലം കണ്‍വന്‍ഷന്‍ മുണ്ടിയെരുമയില്‍ ഡിസിസി സെക്രട്ടറി ജി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഒരു വികസനവും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന വികസനങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. എംപി ഫണ്ടില്‍നിന്ന് അനുവദിച്ച റോഡിന്റെ കമ്മിഷനുകള്‍ തട്ടിയെടുക്കുകയാണ് മാത്രമാണ് എല്‍ഡിഎഫ് ഭരണസമിതി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് നടന്ന സ്ഥാനാര്‍ഥി സംഗമം കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷനായി. ടോമി കരിയിലക്കുളം, മോഹനന്‍ കല്ലാര്‍, സന്തോഷ് അമ്പിളിവിലാസം, ജോസഫ് താന്നിക്കല്‍, ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷന്‍ സ്ഥാനാര്‍ഥി മിനി പ്രിന്‍സ്, ബ്ലോക് പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥിമാരായ സി എസ് യശോധരന്‍, ഷൈജ സണ്ണി, മിനി ടോമി കരിയിലക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?