മണ്ഡലകാലം: വണ്ടിപ്പെരിയാര്‍-സത്രം കാനനപാതയില്‍ അഡ്വ. സിറിയക് തോമസ് എംഎല്‍എ സന്ദര്‍ശനം നടത്തി
മണ്ഡലകാലം: വണ്ടിപ്പെരിയാര്‍-സത്രം കാനനപാതയില്‍ അഡ്വ. സിറിയക് തോമസ് എംഎല്‍എ സന്ദര്‍ശനം നടത്തി
ഇടുക്കി: ശബരിമല മണ്ഡലകാലത്തിനുമുന്നോടിയായി വണ്ടിപ്പെരിയാര്‍-സത്രം കാനന പാതയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അഡ്വ. സിറിയക് തോമസ് എംഎല്‍എയും സംഘവും സന്ദര്‍ശനം നടത്തി. പാര്‍ക്കിങ്, ഭക്തരുടെ താമസ സൗകര്യം എന്നിവ സംബന്ധിച്ച് ജില്ലാ ഭരണകൂടമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശുചിമുറി സംവിധാനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇത്തവണ പരിമിതമായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ നടത്തുന്നതെങ്കിലും പൊലീസ്, അഗ്നിശമനസേന, രോഗ്യവകുപ്പ് എന്നിവരുടെ സേവനം വൃശ്ചികം ഒന്നുമുതല്‍ സജ്ജമാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ കാനനപാതയിലൂടെയുള്ള ആറ് കിലോമീറ്റര്‍ ദൂരത്തെ കാടുകളില്‍ വെട്ടിനീക്കി. പാര്‍ക്കിങ് സംവിധാനം വാളാര്‍ഡിയിലേക്ക് പൂര്‍ണമായും മാറ്റിയ നടപടിയിലെ പ്രതിഷേധം നാട്ടുകാര്‍ എംഎല്‍എ അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ സ്‌പോട്ട് ബുക്കിങ് വേരിഫിക്കേഷന്‍ സത്രത്തില്‍ തന്നെ ഒരുക്കും. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ പി തോമസ്, വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രേമം കുമാര്‍, പഞ്ചായത്തംഗം നജീബ് തേക്കുംകാട്ടില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?