വേനല്‍മഴയില്‍ നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശനഷ്ടം

വേനല്‍മഴയില്‍ നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശനഷ്ടം

May 2, 2026 - 11:07
 0
വേനല്‍മഴയില്‍ നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശനഷ്ടം
This is the title of the web page

ഇടുക്കി: കനത്ത വേനല്‍മഴയില്‍ നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശനഷ്ടം. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ ചേമ്പളത്ത് ശക്തമായ കാറ്റിലും മഴയിലും വന്‍മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം - ചേമ്പളം - വട്ടപ്പാറ റോഡിലാണ് മരങ്ങള്‍ ഒടിഞ്ഞുവീണത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ വേനല്‍ മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. വൈദ്യുതി പോസ്റ്റുകളും വ്യാപകമായി ഒടിഞ്ഞുവീണു. മേഖലയിലെ ഏലത്തോട്ടങ്ങളിലും മരങ്ങള്‍ വീണ് കൃഷി നശിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോലയില്‍ ഇടിവെട്ടേറ്റ് വീട് തകര്‍ന്നിരുന്നു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി.

What's Your Reaction?

like

dislike

love

funny

angry

sad

wow