ആശാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം: കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു
ആശാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം: കോണ്‍ഗ്രസ് വണ്ടിപ്പെരിയാറില്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

ഇടുക്കി: ആശാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ആരോഗ്യവകുപ്പ് സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായാണ് വണ്ടിപ്പെരിയാറിലും പ്രതിഷേധിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി പി എ അബ്ദുള്‍റഷീദ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, ഐഎന്‍ടിയുസി പീരുമേട് മേഖലാ പ്രസിഡന്റ് കെ എ സിദ്ധിഖ്, നേതാക്കളായ എം ഉദയസൂര്യന്‍, എസ് ഗണേശന്‍, എന്‍ മഹേഷ്, കെ മാരിയപ്പന്‍, എന്‍ ബിജു, കെ ഉദയകുമാര്‍, സെബാസ്റ്റ്യന്‍ പത്യാല തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






