കാഞ്ചിയാര്‍-ലബ്ബക്കട-വെള്ളിലാംകണ്ടം റോഡ് തകര്‍ന്നു: വാഹനയാത്ര ദുരിതം
കാഞ്ചിയാര്‍-ലബ്ബക്കട-വെള്ളിലാംകണ്ടം റോഡ് തകര്‍ന്നു: വാഹനയാത്ര ദുരിതം

ഇടുക്കി: കാഞ്ചിയാര്‍-ലബ്ബക്കട-വെള്ളിലാംകണ്ടം ബൈപാസ് റോഡ് തകര്‍ന്നതോടെ യാത്രാക്ലേശം രൂക്ഷം. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കാനൊരുങ്ങുന്നു. ഒരുവര്‍ഷം മുമ്പ് ചെറിയതോതില്‍ അറ്റകുറ്റപ്പണി നടത്തിയതല്ലാതെ റോഡിനെ അധികൃതര്‍ അവഗണിക്കുകയാണ്. ശബരിമല തീര്‍ഥാടകരുടെ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് കമ്പികള്‍ പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്നു. കുത്തിറക്കമുള്ള ഭാഗങ്ങളാണ് അപകടസാധ്യത മേഖലകളില്‍ ഏറെയും. ഗൂഗിള്‍ മാപ്പ് നോക്കിവന്ന് നിരവധി പേര്‍ വഴിയില്‍ കുടുങ്ങുന്നുണ്ട്. അടിയന്തരമായി റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






