അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വളം വിതരണം ചെയ്തു
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വളം വിതരണം ചെയ്തു

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വനിതാ ഗുണഭോക്താക്കള്‍ക്ക് ജൈവവളം വിതരണം ചെയ്തു. സാമ്പത്തികവര്‍ഷം പ്ലാന്‍ ഫണ്ടില്‍ നിന്ന് 15 ലക്ഷം വകയിരുത്തിയിരുന്നു. ഉപഭോക്തൃത വിഹിതം 5 ലക്ഷമാണ്. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക മേഖലയില്‍ വനിതകള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. 40 കിലോ വളം വീതം 13 വാര്‍ഡുകളിലെ 1463 പേര്‍ക്ക് വിതരണം ചെയ്തു. അയ്യപ്പന്‍കോവില്‍ കൃഷിഭവന്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി. യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോമോന്‍ വെട്ടിക്കാലയില്‍ അധ്യക്ഷനായി. പഞ്ചായത്തംഗം സോണിയ ജെറി, കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവേല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






