വരുന്നു, 55 കോടിയുടെ നത്തുകല്ല്- അടിമാലി റോഡ്: ഭരണാനുമതി ലഭിച്ചു
വരുന്നു, 55 കോടിയുടെ നത്തുകല്ല്- അടിമാലി റോഡ്: ഭരണാനുമതി ലഭിച്ചു

ഇടുക്കി: ഇരട്ടയാര്‍ നത്തുകല്ല്- അടിമാലി റോഡിന് ഭരണാനുമതിയായി. മന്ത്രി റോഷി അഗസ്റ്റിന്റെയും എം എം മണി എംഎല്‍എയുടെയും ഇടപെടലിലാണ് നടപടി. കിഫ്ബിയിലൂടെ അനുവദിച്ച 55.06 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. മൂന്നാറില്‍നിന്നുള്ള സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ തേക്കടിയില്‍ എത്തിച്ചേരാന്‍ കഴിയുന്ന പാത വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. നത്തുകല്ല്, ഇരട്ടയാര്‍, ഈട്ടിത്തോപ്പ്, ചിന്നാര്‍, പെരിഞ്ചാംകുട്ടി, പണിക്കന്‍കുടി തുടങ്ങിയ കാര്‍ഷിക മേഖലകളെ ബന്ധിപ്പിക്കുന്ന പാതയ്ക്ക് കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്. ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച് ഓഗസ്റ്റില്‍ നിര്‍മാണം ആരംഭിക്കും. 2018ലെ ബജറ്റിലാണ് റോഡ് പ്രഖ്യാപിച്ചത്. പിന്നീട് കിഫ്ബിയില്‍ തുക അനുവദിക്കുകയായിരുന്നു.
What's Your Reaction?






