ജീവനക്കാര്‍ കുറവ്: ബസുകള്‍ കട്ടപ്പുറത്ത്: കെഎസ്ആര്‍ടിസി ഡിപ്പോകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു
ജീവനക്കാര്‍ കുറവ്: ബസുകള്‍ കട്ടപ്പുറത്ത്: കെഎസ്ആര്‍ടിസി ഡിപ്പോകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

ഇടുക്കി: ആവശ്യത്തിന് ബസുകള്‍ ഇല്ലാത്ത് ഹൈറേഞ്ചിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നു. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ തിങ്കളാഴ്ച 14 ഓര്‍ഡിനറി സര്‍വീസുകള്‍ മുടങ്ങി. കട്ടപ്പന, കുമളി, നെടുങ്കണ്ടം ഡിപ്പോകളില്‍ മെക്കാനിക്ക് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ബസുകള്‍ കട്ടപ്പുറത്താണ്. നിരവധി ജീവനക്കാര്‍ സ്ഥലംമാറിപ്പോയി. പകരം ജീവനക്കാരെ ഇവിടങ്ങളില്‍ നിയമിച്ചിട്ടില്ല. കാലപ്പഴക്കം ചെന്ന ബസുകളാണ് ഹൈറേഞ്ചിലെ ഡിപ്പോകളില്‍ ഓര്‍ഡിനറി സര്‍വ്വീസിനായി കൂടുതലും ഉപയോഗിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഇവ ഓപ്പറേറ്റ് ചെയ്യുന്നത്. ആഴ്ചയില്‍ രണ്ടുതവണ ബസുകള്‍ അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയാണ്.
തരക്കേടില്ലാത്ത വരുമാനം നേടിത്തരുന്ന തൊടുപുഴ, കോട്ടയം, ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന ബസുകളും തോട്ടം തൊഴിലാളികള്‍ക്ക് ആശ്വാസമായ കറുവാക്കുളം - എറണാകുളം സര്‍വീസുമാണ് മുടങ്ങിയത്. നെടുങ്കണ്ടത്തെ ആറും കുമളിയിലെ മൂന്നും സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഓടി കാലപ്പഴക്കം ചെന്ന ബസുകളാണ് ഹൈറേഞ്ചിലെ ഡിപ്പോകള്‍ക്ക് നല്‍കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. പുതിയ ബസുകള്‍ അനുവദിച്ചെങ്കില്‍ മാത്രമേ ഗ്രാമീണ മേഖലകളില്‍ക്കൂടിയുള്ള സര്‍വ്വീസുകള്‍ തടസമില്ലാതെ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയൂ.
What's Your Reaction?






