വന്യജീവി ആക്രമണത്തില്‍ പ്രമേയം പാസാക്കി ഇടുക്കി രൂപത
വന്യജീവി ആക്രമണത്തില്‍ പ്രമേയം പാസാക്കി ഇടുക്കി രൂപത

ഇടുക്കി: വന്യമൃഗ ആക്രമണത്തിനെതിരെ ഇടുക്കി രൂപത വൈദീക സമിതില്‍ പ്രമേയം പാസാക്കി. ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും അധികാരികള്‍ നിസംഗത കാട്ടുന്നു, കപട പരിസ്ഥിതിവാദികള്‍ക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പൊതു സമൂഹത്തിന് അപമാനമാണെന്നും പ്രമേയത്തില്‍ പറയുന്നു. ആനക്കുളം പള്ളി വികാരിയെ അസഭ്യം പറഞ്ഞ മാങ്കുളം ഡി.എഫ്.ഒക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ സമരമുഖത്ത് സജീവമാകുമെന്നും, വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും മനുഷ്യജീവനുകള്‍ നഷ്ടമാവുകയും ചെയ്യുമ്പോള്‍ ഫലപ്രദമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്നും ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ കുറ്റപ്പെടുത്തി.
What's Your Reaction?






