കാട്ടുപന്നിയുടെ ശല്യത്തിൽ വലഞ്ഞ് മുരിക്കാട്ട്കുടി സ്കൂൾ
കാട്ടുപന്നിയുടെ ശല്യത്തിൽ വലഞ്ഞ് മുരിക്കാട്ട്കുടി സ്കൂൾ

ഇടുക്കി: സ്വരാജ് മുരിക്കാട്ട്കുടി സ്കൂളിൽ രാപകൽ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ എത്തുന്നത് കുട്ടികളുടെ ജീവന് ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 20 ഓളം പന്നികളാണ് സ്കൂളിൻ്റെ ഗ്രൗണ്ടിലെത്തിയത്. പന്നികളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. പന്നികളെ നിയന്ത്രിക്കാൻ വനം വകുപ്പ് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് , സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും ആവശ്യം.
What's Your Reaction?






