വാഴവര ജനകീയാരോഗ്യകേന്ദ്രം കെട്ടിട നിര്‍മാണം തുടങ്ങി
വാഴവര ജനകീയാരോഗ്യകേന്ദ്രം കെട്ടിട നിര്‍മാണം തുടങ്ങി

ഇടുക്കി: ഇരട്ടയാര്‍ ചെമ്പകപ്പാറ പിഎച്ച്‌സിയുടെ കീഴിലുള്ള വാഴവര ജനകീയാരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. ഹെല്‍ത്ത് ഗ്രാന്‍ഡില്‍നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. 2 ജനകീയാരോഗ്യ കേന്ദ്രങ്ങളാണ് ഇരട്ടയാര്‍ പഞ്ചായത്തില്‍ അനുവദിച്ചിരിക്കുന്നത്. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് രജനി സജി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയില്‍, പഞ്ചായത്തംഗം ജോസ് തച്ചാപറമ്പില്‍, പ്രിന്‍സ് ചാക്കോ, ഷാജി മഠത്തുംമുറി, സെക്രട്ടറി ധനേഷ് ബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആന്‍സി വര്‍ക്കി, മെഡിക്കല്‍ ഓഫീസര്‍ ക്ലിന്റ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






