പൊലീസുകാരുടെ ആത്മഹത്യ സർക്കാർ ഗൗരവത്തോടെ നോക്കിക്കാണുന്നു: മന്ത്രി റോഷി അഗസ്റ്റിന്‍
പൊലീസുകാരുടെ ആത്മഹത്യ സർക്കാർ ഗൗരവത്തോടെ നോക്കിക്കാണുന്നു: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: പൊലീസുകാരുടെ ആത്മഹത്യ ഗൗരവത്തോടെയാണ് സർക്കാർ നോക്കിക്കാണുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറെ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കേണ്ടവരാണ് പൊലീസ് സേന. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ ജനസൗഹൃദ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ജനമൈത്രി പൊലീസ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റ് തുടങ്ങിയവയെല്ലാം വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. പ്രളയങ്ങൾ, കോവിഡ് മഹാമാരി കാലഘട്ടങ്ങളിൽ ജീവൻ പണയപ്പെടുത്തിയാണ് പൊലീസ് സേവനമനുഷ്ഠിച്ചത്. സാമൂഹിക, സാംസ്കാരിക, സന്നദ്ധ സേവന മേഖലകളിലെ പൊലീസിൻ്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് അനീഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ വി പ്രദീപന്‍, സംസ്ഥാന പ്രസിഡന്റ് എസ് ആര്‍ ഷിനോദാസ്, ജോയിന്റ് സെക്രട്ടറി എം എം അജിത് കുമാര്‍, വൈസ് പ്രസിഡന്റ് സഞ്ജു വി കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഇ ജി മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






