കട്ടപ്പന നഗരസഭയില്‍ ശുചിത്വ പഠനോത്സവം സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി 

കട്ടപ്പന നഗരസഭയില്‍ ശുചിത്വ പഠനോത്സവം സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി 

Feb 18, 2026 - 17:40
 0
കട്ടപ്പന നഗരസഭയില്‍ ശുചിത്വ പഠനോത്സവം സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ശുചിത്വ പഠനോത്സവം 2026ന്റെ ഭാഗമായി സ്‌കോളര്‍ഷിപ്പ് വിതരണവും മികച്ച വിദ്യാലയങ്ങളെ ആദരിക്കല്‍ ചടങ്ങും നടത്തി. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം സംബന്ധിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. പാഴ് വസ്തുക്കളായ പ്ലാസ്റ്റിക് കുപ്പികള്‍, പേപ്പര്‍, ലോഹ അവശിഷ്ടങ്ങള്‍, തുണിത്തരങ്ങള്‍ മുതലായവ ഉപയോഗിച്ചാണ് കലാസൃഷ്ടികള്‍ നിര്‍മിച്ചത്. ഇങ്ങനെ ഉണ്ടാക്കിയ വസ്തുക്കളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി.  ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, ഹേമന്ദ് പിജി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow