കാറില്‍ കടത്താന്‍ ശ്രമിച്ചത് 50 ലിറ്റര്‍ വിദേശമദ്യം: പണിക്കന്‍കുടി സ്വദേശിയെ എക്‌സൈസ് പിടികൂടി

കാറില്‍ കടത്താന്‍ ശ്രമിച്ചത് 50 ലിറ്റര്‍ വിദേശമദ്യം: പണിക്കന്‍കുടി സ്വദേശിയെ എക്‌സൈസ് പിടികൂടി

Nov 17, 2026 - 11:37
 0
കാറില്‍ കടത്താന്‍ ശ്രമിച്ചത് 50 ലിറ്റര്‍ വിദേശമദ്യം: പണിക്കന്‍കുടി സ്വദേശിയെ എക്‌സൈസ് പിടികൂടി
This is the title of the web page

ഇടുക്കി: കാറില്‍ കടത്താന്‍ ശ്രമിച്ച 50 ലിറ്റര്‍ വിദേശമദ്യവുമായി യുവാവിനെ തങ്കമണി എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊന്നത്തടി പണിക്കന്‍കുടി ഉറുമ്പാനാല്‍ ജിജോ പോളാണ് പിടിയിലായത്. കാറില്‍നിന്ന് അര ലിറ്ററിന്റെ 100 കുപ്പി മദ്യം പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച മാരുതി 800 കാറും കസ്റ്റഡിയിലെടുത്തു. പട്രോളിങ് നടത്തുകയായിരുന്ന എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ കാര്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ച് വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു പി എ, ബിനു ജോസഫ്, സിഇഒമാരായ ആനന്ദ് വിജയന്‍, അമല്‍ സുരേഷ്, അഖില്‍ദേവ്, അഗസ്റ്റിന്‍ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow